പു­തു­വർ‍ഷത്തെ­ വരവേ­ൽ‍ക്കാൻ‍ ഒരു­ങ്ങി­ ബഹ്റൈൻ‍


മനാമ: 2017 അവസാനിക്കാൻ‍ മണിക്കൂറുകൾ‍ അവശേഷിക്കേ പുതിയ വർ‍ഷത്തെ വരവേൽ‍ക്കാൻ‍ ബഹ്റൈനിലെ സ്വദേശികളും പ്രവാസികളും ഒരു പോലെ ഒരുങ്ങി കഴിഞ്ഞു. ഗൾ‍ഫ് രാജ്യങ്ങളിൽ‍ തന്നെ ടൂറിസം പ്രധാന വരുമാന മാർ‍ഗ്ഗമായ ബഹ്റൈനിലെ ഹോട്ടലുകളും, റിസോർ‍ട്ടുകളും പുതുവത്സരത്തെ വരവേൽ‍ക്കാൻ‍ നിരവധി വ്യത്യസ്തമാർ‍ന്ന പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഹോട്ടൽ‍ ബുക്കിംഗുകളിലും വർ‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകുന്നേരം മിക്ക
ഹോട്ടലുകളിലും ന്യൂ ഇയർ‍ രാവുകൾ‍ അരങ്ങേറും. പ്രശസ്തരായ ഗായകർ‍ നയിക്കുന്ന ഡിജെ നൈറ്റുകളാണ് മിക്കയിടത്തും അരങ്ങേറുന്നത്. 

ഹോട്ടലുകൾ‍ക്ക് പുറമേ ശൈത്യകാലമായത് കൊണ്ട് തന്നെ നിരവധി പേർ‍ സാഖിർ‍ അടക്കമുള്ള ഇടങ്ങളിൽ‍ ടെന്റുകൾ‍ കേന്ദ്രീകരിച്ചും ന്യൂ ഇയർ‍ പാർ‍ട്ടികൾ‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബങ്ങളടക്കം നിരവധി പേരാണ് ഇത്തരം ഇടങ്ങളിൽ‍ ഒത്തുകൂടുന്നത്. ജുഫൈറിലെ സർ‍വ്വീസ് അപ്പാർ‍ട്ട്മെന്റുകളിലും സൗദി അറേബ്യ അടക്കമുള്ള ഇടങ്ങളിൽ‍ നിന്ന് ധാരാളം സന്ദർ‍ശകർ‍ ഇത്തവണ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രവാസി അസോസിയേഷനുകളും, കുടുംബ കൂട്ടായ്മകളും വ്യത്യസ്തമാർ‍ന്ന പരിപാടികളുമായി മുന്പോട്ട് പോവുകയാണ്. ജനുവരി ഒന്ന് പൊതു അവധിയായത് കാരണം മിക്കവാറും എല്ലാവരും പുതുവർ‍ഷത്തെ വരവേൽ‍ക്കുന്നത് നേരം പുലരുന്നത് വരേക്കും നീണ്ടു നിൽ‍ക്കുന്ന ആഘോഷ ലഹരിയിൽ‍ തന്നെയായിരിക്കും.

You might also like

Most Viewed