മാ­ർ­ഗ്ഗ നി­ർ­ദേ­ശങ്ങൾക്ക് നോ­ർ­ക്കയി­ലേ­യ്ക്ക് ഫോൺ ചെ­യ്‌താൽ ഉദ്യോ­ഗസ്ഥരുടെ ധാ­ർ­ഷ്ട്യം


മനാമ : പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി എന്ന് അവകാശപ്പെടുകയും കൊട്ടി ഘോഷിക്കുകയും ചെയ്ത് രൂപകൽപ്പന ചെയ്ത നോർക്ക റൂട്ട്സിൽ പ്രവാസ ലോകത്തു നിന്ന് ബന്ധപ്പെട്ടാൽ അവിടെയുള്ള ഉദ്യോഗസ്‌ഥകരുടെ മറുപടി കേട്ടാൽ പിന്നെ ആ വഴിക്കു പോകേണ്ടെന്ന് ഓരോ പ്രവാസിക്കും തോന്നുന്ന വിധത്തലാണ് ഓഫീസിലെ ജീവനക്കാരുടെ പ്രതികരണങ്ങൾ. തിരുവനന്തപുരം തൈക്കാടുള്ള നോർക്ക ഓഫീസിലേയ്ക്ക് പല തവണ ഫോൺ ചെയ്തു ഒടുവിൽ ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ യജ്ഞത്തിനൊടുവിലാണ് അവിടെയുള്ള ഒരു ഉദ്യോഗസ്ഥയെ ഇന്ന് രാവിലെ ലേഖകന് ലൈനിൽ ലഭിച്ചത്. ബഹ്റൈനിൽ നിന്നാണ് വിളിക്കുന്നതെന്നറിഞ്ഞിട്ടും വളരെ   ധാർഷ്ട്യം നിറഞ്ഞ മറുപടികളാണ് നോർക്ക ജീവനക്കാരിൽ നിന്ന് ഉണ്ടാകുന്നത്. നോർക്കാ ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച് സംശയം ചോദിച്ചപ്പോൾ അക്കാര്യം ഓൺലൈനിൽ ഉണ്ട് എന്ന് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാൽ അതേപ്പറ്റി കൂടുതൽ ചോദിക്കുന്നതിനു മുന്പ് തന്നെ അവർ ഫോൺ ഡിസ്കണക്ട് ആക്കുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ലഭിച്ചതാകട്ടെ  മറ്റൊരു ഉദ്യോഗസ്ഥയെയാണ്. അവർക്കാകട്ടെ നോർക്ക രജിസ്ട്രേഷനെപ്പറ്റിഅറിയുക പോലുമില്ല. ഓൺ ലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച് സംശയങ്ങളും മാർഗ നിർദ്ദേശങ്ങളും ആരാഞ്ഞപ്പോൾ അതിനെപ്പറ്റി പറഞ്ഞു തരാൻ തയ്യാറാകാതെ ഉദ്യോഗസ്ഥ ഫോൺ ഡിസ്കണക്ട് ചെയ്യുകയാണുണ്ടായത്. ഇത്തരത്തിലുള്ള തികച്ചും നിരുത്തരവാദിത്വപരമായ പെരുമാറ്റമാണ് നോർക്കയിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

ബഹ്‌റൈനിൽ അനുവദിച്ച നോർക്ക ഹെൽപ്പ് ഡെസ്ക് വഴി അപേക്ഷിച്ച ആയിരക്കണക്കിന് ആളുകളുടെ നോർക്ക രജിസ്‌ട്രേഷൻ  തിരിച്ചറിയൽ കാർഡും ഇതുവരെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹെൽപ്പ് ഡെസ്കിൽ അപേക്ഷ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്രവാസികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നോർക്ക ഓഫീസ് പ്രവാസികൾക്കു യാതൊരു ഉപകാരവുമില്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇതുകൊണ്ട് തന്നെ വ്യക്തമാകുന്നു. നോർക്ക ഹെൽപ്പ് ഡെസ്ക് വഴി അപേക്ഷിച്ചവരുടെ കാര്യത്തിന് വേണ്ടി തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ചെന്നാലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം തന്നെയാണ് കാണാൻ കഴിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed