ഗൾഫ് മെഡിക്കൽ എക്സ്പോയ്ക്ക് തുടക്കമായി : പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യ മെഡിക്കൽ പരിശോധന

മനാമ : ബഹ്‌റൈൻ ഹൈ മെഡിക്കൽ കമ്മിറ്റി ചെയർമാൻ ലഫ്.ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ഗൾഫ് മെഡിക്കൽ എക്സ്പോ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഇന്ന് രാവിലെ ആരംഭിച്ചു. ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ 25 ഓളം ആശുപത്രികളും മെഡിക്കൽ സെന്ററുകളും പങ്കെടുക്കുന്ന എക്സ്പോയിൽ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് സൗജന്യ മെഡിക്കൽ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസംബർ 14വരെയാണ് ഈ മെഡിക്കൽ എക്സ്പോ ഉണ്ടാവുക. ഫോർ പിഎം ന്യൂസ്, ഡെയ്‌ലി ഡിടി ന്യൂസ് എന്നിവർ മീഡിയാ പാർട്ട്ണർമാരാണ്.