എമർ­ജൻ­സി­ ലൈൻ തെ­റ്റി­ച്ചവരു­ടെ­ ലൈ­സൻ­സ് സസ്പെ­ൻ­ഡ് ചെ­യ്തു­


മനാമ : എമർജൻസി ലൈൻ (മഞ്ഞ) ലംഘിച്ച മൂന്ന് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സസ്പെന്റ് ചെയ്തു. എമർജൻസി ലൈനിലൂടെ മറ്റ് വാഹനങ്ങളെ മറികടന്നവരുടെ ലൈസൻസ് മൂന്നു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തതായി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. 

നിയമലംഘനങ്ങൾ കണ്ടെത്താൻ ഡയറക്ടറേറ്റ് ക്യാമറകൾ പരിശോധിക്കുന്നുണ്ട്. 

ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണത്തിൽ 20 പോയിന്റ് ലഭിയ്ക്കുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ 2015ൽ കൊണ്ടുവന്ന ഗതാഗത നിയമം അനുശാസിക്കുന്നുണ്ട്. ലൈസൻസുകൾ തിരികെ ലഭിക്കുന്നതിന് ഡയറക്ടറേറ്റ് നടത്തുന്ന ബോധവത്കരണത്തിലും നിയമലംഘകർ പങ്കെടുക്കണം.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed