വി­ദേ­ശരാ­ജ്യങ്ങളി­ലേ­ക്ക് പണമയക്കു­ന്നതിന് നി­കു­തി­ ഈടാ­ക്കണമെ­ന്ന് എം.പി


മനാമ : ബഹ്‌റൈൻ സന്പദ് വ്യവസ്ഥയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വിദേശരാജ്യങ്ങളിലേയ്ക്ക് പണമയക്കുന്നതിന് ഫീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.പി ജമാൽ ദാവൂദ് ബജറ്റ് സമ്മേളനത്തിൽ നിർദ്ദേശം സമർപ്പിച്ചു. 300 ബഹ്‌റൈൻ ദിനാർ വരെ അയക്കുന്നതിന് ഒരു ബഹ്‌റൈൻ ദിനാറും 300 ബഹ്‌റൈൻ ദിനാറിന് മുകളിൽ അയക്കുന്നതിന് 10 ബഹ്‌റൈൻ ദിനാറും ഈടാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ഏതാനും വർഷങ്ങളായി മോശം സാന്പത്തിക അവസ്ഥകളും, അന്താരാഷ്ട്ര ക്രൂഡോയിൽ വിലയിലെ ഇടിവും ബഹ്‌റൈന്റെ സന്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. ഈ നിയമം നടപ്പാക്കിയാൽ കുറഞ്ഞത് 90 മില്യൺ ബഹ്‌റൈൻ ദിനാർ ഖജനാവിലെത്തും. ഇത് എണ്ണ വിലയിടിവിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുമെന്നും ദാവൂദ് പറഞ്ഞു.

ഒരു ബഹ്‌റൈൻ ദിനാർ എന്നത് പ്രവാസികൾക്ക് വലിയ ഭാരം അല്ല. ബഹ്‌റൈനിൽ പ്രവാസികളുടെ എണ്ണം ഇപ്പോൾ ഒരു മില്ല്യണിന് അടുത്ത് വരും. ഈ ചെറിയ തുക ദേശീയ സന്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്നും ദാവൂദ് പറഞ്ഞു. ഫീ ചുമത്തുന്നത് പ്രവാസികൾക്ക് ഭാരമാകുമെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഈ ബുദ്ധിമുട്ടേറിയ സന്ദർഭത്തിൽ, പൗരൻമാരും പ്രവാസികളും രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സന്പദ്ഘടനയെ എല്ലാവരും ചേർന്ന് സംരക്ഷിക്കണമെന്നും ഈ ചെറിയ നിരക്ക് ആരെയും പ്രതികൂലമായി ബാധിക്കില്ലെന്നും എന്നാൽ, അത് ദേശീയ സന്പദ് വ്യവസ്ഥയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിൽ നിന്നുള്ള ഓരോ പണമിടപാടിന്റെയും അര ശതമാനം മുതൽ ഒരു ശതമാനം വരെ ഫീസ് ഈടാക്കാനുള്ള നിർദ്ദേശം നേരത്തെ വന്നിരുന്നു. എന്നാൽ ഷൂറ കൗൺസിൽ ബിൽ തള്ളിക്കളഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകളനുസരിച്ച് ബഹ്‌റൈനിൽ നിന്നും 2.5 ബില്യൺ ബഹ്‌റൈൻ ദിനാറാണ് ഓരോ വർഷവും പ്രവാസി തൊഴിലാളികൾ പുറത്തേയ്ക്ക് അയക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed