ഫാ­. എം.ബി­ ജോ­ർ‍­ജ്ജിന്‌ യാ­ത്രയയപ്പ് നൽ‍­കി­


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ‍ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ‍ കഴിഞ്ഞ മൂന്ന്‍ വർ‍ഷക്കാലം വൈസ് പ്രസിഡണ്ടാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍യും ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും സേവനം അനുഷ്ടിക്കുന്ന റവ. ഫാദർ‍ എം.ബി ജോർ‍ജ്ജിന്‌ യാത്രയയപ്പ് നൽ‍കി.

നവംബർ‍ 14ന്‌ വൈകീട്ട് 8 മണിക്ക് ബഹ്റൈൻ മലയാളി സി.എസ്.ഐ പാരീഷിൽ‍ െവച്ച് പ്രസിഡണ്ട് റവ. ജോർ‍ജ്ജ് യോഹന്നാ‍‍ന്റെ അദ്ധ്യക്ഷതയിൽ‍ ചേർന്ന യോഗത്തിൽ‍ സെക്രട്ടറി മൈക്കിൾ‍ ടി.എം സ്വാഗതം അർ‍പ്പിച്ചു. കെ.സി.ഇ.സി വൈസ് പ്രസിഡണ്ടുമാരായ റവ. സാം മാത്യു, റവ. റെജി പി. എബ്രഹാം, റവ. ജെയിംസ് ജോസഫ്, റവ. സുജിത് സുഗതൻ, റവ. ഫാ. എൽ‍ദോസ് സ്കറിയ, റവ. ഫാ. ടിനോ തോമസ് എന്നിവർ‍ ആശംസകൾ‍ അർ‍പ്പിച്ചു. സി.എസ്.ഐ പാരീഷ്‌ ക്വയറിന്റെ ഗാനാലാപനം ഈ പരിപാടിക്ക് മികവേറി. ഫാ. എം.ബി ജോർ‍ജ്ജിന് കെ.സി.ഇ.സിയുടെ ഉപഹാരം നൽ‍കി. ട്രഷറർ‍ ക്രിസോസ്റ്റം ജോസഫ് നന്ദിയും അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed