ടൂ­ബ്ലി­ ബേ­ വാ­ക്ക് വേ­ ഉടൻ പൊ­തു­ജനങ്ങൾ­ക്കാ­യി­ തു­റന്ന്­ നൽ­കും


മനാമ : ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ടൂബ്ലി ബേ വാക്ക് വേ പൊതുജനങ്ങൾക്കായി തുറന്നുനൽകും. തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടൂബ്ലി ബേ വാക്ക് വേയുടെ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞതായി ജോയിന്റ് മുനിസിപ്പൽ സർവ്വീസസ് ഡയറക്ടർ ഇബ്രാഹിം അൽ ജൗദർ പറഞ്ഞു. 

ഏകദേശം 500,000 ബഹ്‌റൈൻ ദിനാറിൽ അധികം ചിലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. തീരദേശ വികസനത്തോടൊപ്പം ജനങ്ങൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സ്വീകാര്യവും സൗകര്യപ്രദവുമായ അവസരങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി. 8,000 ചതുരശ്ര മീറ്ററാണ് പദ്ധതിയുടെ ആദ്യഘട്ടമെന്നും രണ്ടാം ഘട്ടത്തിന് ഡിസൈൻ തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

400 മീറ്ററിലധികം നീളം വരുന്ന ടൂബ്ലി ബേയുടെ സമീപത്തൂടെയാണ് വാക്ക് വേ കടന്നുപോകുന്നത്. മേഖലയിലെ സുസ്ഥിര നഗരവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതി. രാജ്യത്തിന്റെ എല്ലാ മേഖലകളിലും താമസക്കാർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സ്ഥലങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. 2015ൽ നടപ്പാത നിർമ്മിച്ചെങ്കിലും ശൗചാലയങ്ങൾ, വൈദ്യുതി, വെളിച്ചം മുതലായ സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed