ബഹ്റൈന്റെ അഭിമാനമായി ഹംസയും മുർതാസ അലിയും
മനാമ : 2017ലെ ഐ.എം.എം.എ.എഫ് ചാന്പ്യൻഷിപ്പിന്റെ അവസാന ദിനത്തിൽ രാജ്യത്തിന്റെ അഭിമാനമായി ബഹ്‌റൈൻ എം.എം.എ അത്ലറ്റുകളായ ഹംസ മൊഹമ്മദോവും മുർത്താസ തൽഹ അലിയും സ്വർണ്ണം നേടി. മൂന്ന് റൗണ്ടുകൾ നീണ്ടുനിന്ന ബാന്റം വെയ്റ്റ് മത്സരത്തിൽ കസാക്കിസ്ഥാൻ താരം ഒലാസ് മോൾഡാഗയ്ലിവിനെയാണ് ഹംസ കീഴടക്കിയത്. തുടക്കത്തിൽ പുറകിലായിരുന്ന ഹംസ, നാലാം മിനിറ്റിൽ ലീഡ് നേടുകയും ഒന്നാം റൗണ്ടിൽ വിജയിക്കുകയും ചെയ്തു. രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും തന്റെ ആധിപത്യം തുടർന്നു.
ലൈറ്റ് ഹെവിവെയ്റ്റിൽ ബെലാറസിന്റെ പവൽ പഹോമെങ്കോയെ തോൽപ്പിച്ചാണ് മുർത്താസ തൽഹ അലി സ്വർണ്ണ മെഡൽ നേടിയത്. ഈ മത്സരവും മൂന്ന് റൗണ്ടുകൾ നീണ്ടു.
ഹുസൈൻ അബ്ദുള്ള, അബ്ദുൾ മനാപ് മഗോഡോവ് എന്നിവരും വനിതാ വിഭാഗത്തിൽ ഫതേമാ ബുറൈഷീദും ബഹ്‌റൈന് വേണ്ടി വെങ്കല മെഡലുകൾ കരസ്ഥമാക്കി.


