ശബരിമലയിൽ ദർശനത്തിനെത്തിയ യുവതി പിടിയിൽ
പത്തനംതിട്ട : ശബരിമലയിൽ ദർശനത്തിനെത്തിയ യുവതി പിടിയിൽ. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ 31കാരി പാർവതിയാണ് ഭർത്താവിനും മക്കൾക്കും ഒപ്പം ശബരിമലയിൽ എത്തിയത്. എന്നാൽ നടപന്തൽ വരെ എത്തിയ ഇവരെ പോലീസ് പിടികൂടി മടക്കി അയച്ചു.
രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാർവതിയെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടർന്ന് ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകയും 31 വയസാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.
നിലവിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദനീയമല്ല. പന്പയിൽ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാർഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കാറ്.


