മിനി ഒളിമ്പിക്സ് രജിസ്ട്രേഷൻ ജനുവരിയിൽ ആരംഭിക്കുന്നു


മനാമ : ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സ്‌കൂൾ മിനി ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.ഇതിനായുള്ള രജിസ്ട്രേഷൻ ജനുവരി 25ന് രജിസ്ട്രേഷൻ ആരംഭിക്കും. അന്തിമ കാലാവധി ഫെബ്രുവരി 5 വരെയാണ്. ആദ്യത്തെ സാങ്കേതിക കൂടിക്കാഴ്ച്ച മാർച്ച് 1 ന് നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം 38 ഗവണ്മെന്റ്, സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾ വിവിധ കായിക ഇനങ്ങളിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷ. ടെന്നീസ്, സൈക്ലിംഗ്, സെയിലിംഗ്, ഓപ്പൺ വാട്ടർ സ്വിമ്മിംഗ്, ബാഡ്മിൻറൺ, ഫെൻസിങ്, ജൂഡോ, കരാട്ടെ തുടങ്ങി 22 കായിക ഇനങ്ങൾ ഈ വർഷം നടക്കും. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
 
 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed