എന്റർ­പ്രണേ­ഴ്സ് എക്സി­ബി­ഷനിൽ കൗ­തു­കമാ­യി­ ഒൻ­പത് വയസു­കാ­രി­യു­ടെ­ സ്റ്റാൾ


മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ബഹ്‌റൈൻ എന്റർപ്രണേഴ്സ് എക്സിബിഷനിൽ കൗതുകമായി ഒൻപത് വയസുകാരിയുടെ സ്റ്റാൾ. യുവ വ്യവസായി ജുമന അൽ സെൻജി, എക്സിബിഷനെത്തിയ നൂറുകണക്കിന് സംരംഭകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

രണ്ട് വർഷം മുൻപ് തുടങ്ങിയ ബിസിനസായ “ജൂജുസ് സ്വീറ്റ് സ്പാ” പ്രദർശനത്തിനായി ജുമന ഒരു ചെറിയ സ്റ്റാൾ നടത്തിയിരുന്നു. ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ ജുമനയുടെ സ്റ്റാൾ ഒരു പ്രധാന ആകർഷണമായിരുന്നു. ഏഴ് വയസ്സായപ്പോൾ ജുമന ലേപനങ്ങൾ വിറ്റിരുന്നു. തന്റെ സ്‌ക്രബറുകൾ ശരീരത്തിലെ മരിച്ച ചർമ്മം, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യും. 

ഇത് താൻ തന്നെ നിർമിക്കുന്നവയാണെന്നും ജുമന പറഞ്ഞു. തന്റെ ഉൽപ്പന്നങ്ങൾ പ്രകൃതി ദത്തമാണെന്നും, രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്നും ജുമന പറഞ്ഞു. തന്റെ ആന്റീ നൽകിയ ഒരു ചെറിയ ആശയമാണ് ഇതിന് പിന്നിലെന്നും, ഇത് തന്റെ രണ്ടാമത്തെ പ്രദർശനമാണെന്നും ജുമന പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed