നോർത്തേൺ സിറ്റിയിൽ വീടുകളുടെ വിതരണം ആരംഭിച്ചു

മനാമ : നോർത്തേൺ സിറ്റിയിലെ ഗുണഭോക്താക്കൾക്കുള്ള വീടുകൾ വിതരണം ആരംഭിച്ചതായി ഹൗസിങ് മന്ത്രാലയം അറിയിച്ചു. അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഗുണഭോക്താക്കൾക്ക് 4,800 വീടുകൾ വിതരണം ചെയ്യാൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശിച്ചിരുന്നു. രാജ്യത്തെ പൗരൻമാരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റാൻ ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രിൻസ് സൽമാന്റെ ഉത്തരവെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി വ്യക്തമാക്കി.