മുൻ വഫാഖ് തലവനെ­തി­രെ­ ഗു­രു­തരമാ­യ ആരോ­പണങ്ങൾ


മനാമ : കഴിഞ്ഞ വർഷത്തെ കോടതി വിധിയെത്തുടർന്ന് ജയിലിലായ അൽ വഫാഖ് ഇസ്മാലിക് സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി അലി സൽമാൻ കൂടുതൽ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്നതിനാൽ കൂടുതൽ കാലം ജയിലിൽ ചിലവഴിക്കേണ്ടി വരും. രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാൻ വിദേശ രാജ്യങ്ങളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ചീഫ് അഡ്വക്കേറ്റ് ജനറൽ അഹമ്മദ് അൽ ഹമദി അലി സൽമാനെതിരെ ഉയർന്നിട്ടുള്ളതായി ടെറർ ക്രൈം പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഖത്തറി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ നീക്കങ്ങളെക്കുറിച്ച് അറിയാൻ അലി സൽമാനെ ഇന്നലെ ടെറർ ക്രൈം പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു. 

ബഹ്‌റൈനെതിരെ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുകയും അതിന്റെ സൈനിക, രാഷ്ട്രീയ, സാന്പത്തിക നിലകളും ദേശീയ താത്പര്യങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കുന്ന വിദേശ രാജ്യവുമായി ആശയവിനിമയം നടത്തി എന്നതാണ് പ്രതിക്കെതിരെയുള്ള കേസെന്ന് അഡ്വക്കേറ്റ് ജനറൽ അഹമ്മദ് അൽ ഹമദി പറഞ്ഞു. 49കാരനായ സൽമാൻ ജയിലിലാണെന്നും അൽ ഹമ്മദി സ്ഥിരീകരിച്ചു. പൊതു സമ്മേളനങ്ങളിൽ രാജ്യദ്രോഹകരമായ പ്രസ്താവനകൾ നടത്തുകയും ഭരണമാറ്റത്തെ പ്രോത്സാഹിപ്പിക്കുകായും ചെയ്തുവെന്ന ആരോപണ വിധേയനായ സൽമാൻ കഴിഞ്ഞ ഡിസംബർ 14 മുതൽ ജയിലിലാണ്. ബഹ്‌റൈനിൽ 2011ൽ നടന്ന സംഭവങ്ങൾ മുതൽ സൽമാനും മുൻ ഖത്തറി വിദേശകാര്യമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബീർ അൽ താനിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം ദേശീയ ടെലിവിഷൻ പുറത്തുവിട്ടതിനെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed