പത്തനംതിട്ട തിരുവല്ല സ്വദേശി റോഡപകടത്തിൽ മരിച്ചു

മനാമ : ബഹ്‌റൈനിലുണ്ടായ റോഡപകടത്തിൽ മലയാളി മരിച്ചു. അല്ലാവി കോൺട്രാക്ടിംഗ് കന്പനിയിൽ നേരത്തെ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി പൊന്നച്ചൻ വർഗീസ് ആണ് മരിച്ചത്. തണ്ടപ്ര പീടികയിൽ വർഗ്ഗീസിന്റെ മകനാണ്. കുറച്ച് നാളുകളായി കന്പനിയുമായി ബന്ധപ്പെടാതെയിരിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകർ ഇദ്ദേഹത്തിന്റെ തൊഴിലുടമയെ കണ്ടെത്തി മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.