ആദം ജോൺ ബഹ്‌റൈനിൽ : മധുരം വിതരണം ചെയ്ത് പൃഥ്വി ഫാൻസ്

മനാമ : ആദം ജോൺ എന്ന ചിത്രം ബഹ്‌റൈനിൽ റിലീസ് ചെയ്തതിനോടനുബന്ധിച്ച് ബഹ്‌റൈനിലെ പൃഥ്വിരാജ് ഫാൻസിന്റെ ആഭിമുഖ്യത്തിൽ മധുര വിതരണം നടത്തി. ഇന്നലെ അൽ ഹംറ തീയറ്ററിൽ വെച്ച് ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപാകെ നടന്ന പ്രത്യേക പ്രദർശനത്തിന് ചിത്രത്തിൽ അഭിനയിച്ച ബഹ്‌റൈനിലെ താര ദന്പതികളായ പ്രകാശ് വടകരയും ജയാ മേനോനും എത്തിയിരുന്നു. കേയ്ക്ക് മുറിച്ചു വിതരണം നടത്തിയശേഷം ഇവർക്കൊപ്പമായിരുന്നു പ്രത്യേക പ്രദർശനം ആരാധകർ വീക്ഷിച്ചത്.