എസ്.കെ.എസ്.എസ്.എഫ് ‘ഫ്രീഡം സ്ക്വയർ’ സംഘടിപ്പിച്ചു
മനാമ : ‘ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം’ എന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് മനാമയിൽ ഫ്രീഡം സ്വകയർ സംഘടിപ്പിച്ചു.
ബഹ്റൈനിലെ വിവിധ മത−രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുത്തു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ഉസ്താദ് അഷ്റഫ് അൻവരി അദ്ധ്യക്ഷത വഹിച്ചു. ഫ്രീഡം സ്ക്വയറിനോടനുബന്ധിച്ചുള്ള പ്രതിജ്ഞയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
തുടർന്ന് ഖലീൽ റഹ്−മാൻ അൽ കാശിഫി മുഖ്യപ്രഭാഷണം നടത്തി. അജയ് കൃഷ്ണൻ (ഐ.സി.ആർ.എഫ്), എസ്.വി ജലീൽ, അസൈനാർ കളത്തിങ്ങൽ (കെ.എം.സി.സി), ബേസിൽ നെല്ലിമറ്റം (ഐ.വൈ.സി.സി) ഹംസ അൻവരി മോളൂർ (ബഹ്റൈൻ റൈഞ്ച്), ചെന്പൻ ജലാൽ എന്നിവർ സൗഹൃദ സന്ദേശങ്ങൾ നൽകി. നവാസ് കൊല്ലം സ്വാഗതവും മുഹമ്മദ് ചാലിയം നന്ദിയും പറഞ്ഞു.

