മനാമ ബിൽഡിംഗ് മെറ്റിരിയൽസ് ഉദ്ഘാടനം ഇന്ന്
മനാമ : സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് രംഗത്തും ഫർണിച്ചർ, ഓട്ടോമൊബൈൽ രംഗത്തും ബഹ്റൈനിൽ ഏറെക്കാലമായി അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പായ ജി.എസ്.എഫ്, സോളാ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മനാമ ബിൽഡിംഗ് മെറ്റീരിയൽസ് എന്ന സ്ഥാപനം മനാമയിൽ ഇന്ന് രാവിലെ 10:30ന് പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒരു വീടിന് വേണ്ടുന്ന എല്ലാ കെട്ടിട നിർമ്മാണ സാമഗ്രികളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എം.ബി.എം (മനാമ ബിൽഡിംഗ് മെറ്റിരിയൽസ്) എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
‘വൺ സ്റ്റോപ്പ് ബിൽഡിങ് സൊല്യൂഷൻ’ എന്ന ആശയം ആദ്യമായാണ് ബഹ്റൈനിൽ വരുന്നത്. സാനിറ്റിറി വെയർ, സെറാമിക് ടൈൽസ്, ഫർണിച്ചർ, ഫയർ ആന്റ് സേഫ്റ്റി സാധനങ്ങൾ, സ്റ്റീൽ ട്യൂബ്, സിമന്റ്, ബ്ലോക്കുകൾ, ജക്കൂസി, സോണ, ബാത്ത്റൂം പാർട്ടീഷൻസ്, ഇലക്ട്രിക്കൽ, ഹാർഡ്−വെയർ ഉൽപ്പന്നങ്ങൾ, സ്ട്രക്ചറൽ സ്റ്റീൽ, ഹാർഡ്-സോഫ്റ്റ്−വുഡ് തുടങ്ങി നിരവധി സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് സപ്തംബർ 10 വരെ വിവിധ സാധനങ്ങൾക്ക് ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മനാമ അൽ നെയിമിൽ ബ്ലോക്ക് 314ലാണ് എം.ബി.എം തുറന്ന് പ്രവർത്തിക്കുന്നത്. അടുത്ത വർഷത്തോടെ ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ അഞ്ച് ബ്രാഞ്ചുകൾ തുറക്കും.
ജക്കൂസി, സോണ എന്നിവ ലൈവായി കാണാനുള്ള സൗകര്യം ഷോറൂമിലുണ്ട്. ഉദ്ഘാടന പരിപാടിയിലും തുടർന്നും എല്ലാവരുടെ സഹകരണം ഉണ്ടാകണമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തൽ മാനേജിംഗ് ഡയറക്ടർ സി. രാജൻ, ജനറൽ മാനേജർ രാജാ പഞ്ചാബി, ഡയറക്ടർ സി. രവി, സി.ഇ.ഒ ഗോപാൽ സുബ്രഹ്മണ്യം, ചീഫ് അക്കൗണ്ടന്റ് സന്തോഷ്, പ്രോജക്റ്റ് മാനേജർ പ്രദീപ് കുമാർ, സെയിൽസ് ആന്റ് മാർക്കറ്റിങ് അജിത് കുമാർ, അക്കൗണ്ടന്റ്മാരായ ശെൽവരാജ്, നിഷാന്ത്, രാജു, കൃഷ്ണകുമാർ തുടങ്ങിയവരും സംബന്ധിച്ചു.

