ഐ.സി­.എഫ് ദേ­ശരക്ഷാ­ സംഗമങ്ങൾ സംഘടി­പ്പി­ച്ചു


മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ കമ്മിറ്റിക്ക് കീഴിൽ വിവിധ കേന്ദ്രങ്ങളിൽ ദേശരക്ഷാ സംഗമങ്ങൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണങ്ങൾ, ദേശഭക്തിഗാന മത്സരം, ദേശരക്ഷാ പ്രതിജ്ഞ, മധുര വിതരണം തുടങ്ങി വിവിധ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

മനാമ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമം അബൂബക്കർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഈസ ടൗൺ സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമം ഉസ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. അനിൽ വെങ്കോട് സന്ദേശ പ്രഭാഷണം നടത്തി. നിസാർ എടപ്പാൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ബാസ് മണ്ണാർക്കാട് സ്വാഗതവും സിദ്ധീഖ് ജവാദ് നന്ദിയും പറഞ്ഞു.

ഉമ്മുൽ ഹസത്ത് സംഘടിപ്പിക്കപ്പെട്ട സംഗമത്തിൽ മുഹ്്യുദ്ധീൻ കുട്ടി ഹസനി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഖാഫി കുളത്തൂർ പ്രഭാഷണം നടത്തി. മദ്രസ വിദ്യാർത്ഥികൾ ദേശീയ ഗാനമാലപിച്ചു. മുഹ്്യുദ്ധീൻ കുട്ടി ഹസനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ഈസ്റ്റ് റഫ സുന്നി സെന്ററിൽ സംഘടിപ്പിക്കപ്പെട്ട സംഗമം റഫീഖ് ലത്തീഫി വരവൂരിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ അലി സ്വാഗതവും ഇർഷാദ് ആറാട്ട്പുഴ നന്ദിയും പറഞ്ഞു.

സൽമാബാദ് സുന്നി സെന്ററിൽ സലാം മുസ്്ലിയാർ കോട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കെ.എം.സി.സി സെൻട്രൽ വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ഇസ്മാ ഈൽ മിസ്ബാഹി പുകയൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇമാദ് മുഹമ്മദലി ഖുർആൻ പാരായണവും ആദിൽ ആന്റ് പാർട്ടിയും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളും ദേശഭക്തി ഗാനങ്ങളും ഫാതിഹ് ആന്റ് പാർട്ടി ദേശീയ ഗാനവും മുസ്തഫ പേരാന്പ്ര കവിതയും അവതരിപ്പിച്ചു. 

ഹമദ് ടൗൺ സുന്നി സെന്ററിൽ നിസാർ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അഷ്‌ഫാഖ്‌ മണിയൂർ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ധീൻ സിദ്ധീഖി കീ നോട്ട് അവതരിപ്പിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഗുദൈബിയ്യ സുന്നി സെന്ററിൽ അബൂബക്കർ ഇരിങ്ങണ്ണൂരിന്റ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ചെന്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. മുസമ്മിൽ, ശഹീം ആന്റ് പാർട്ടി ദേശഭക്തി ഗാനവും ഇഹ്സാൻ ആന്റ് പാർട്ടി ദേശീയ ഗാനവും ആലപിച്ചു. ശാഫി വെളിയങ്കോട് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു.

റാസ് റുമാൻ സുന്നി സെന്ററിൽ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം പങ്കജ് നാഭൻ ഉദ്ഘാടനം ചെയ്തു. മുഹറഖിൽ സംഘടിപ്പിച്ച സംഗമത്തിൽ ഹകീം സഖാഫി കിനാലൂർ അധ്യക്ഷത വഹിച്ചു. ചെന്പൻ ജലാൽ ഉദ്ഘാടനം ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed