യുവാക്കളുടെ ബി­എച്ച് മല്ലൂസ് മ്യൂ­സിക് ബാ­ൻ­ഡ് ആരംഭി­ച്ചു­


മനാമ : ബഹ്‌റൈൻ പ്രവാസികളായ ഒരു കൂട്ടംചെറുപ്പക്കാരുടെ സംഗീത കൂട്ടായ്മയായ ബി.എച്ച് മല്ലൂസ് എന്ന മ്യൂസിക് ബാന്റ് പ്രവർത്തനമാരംഭിച്ചു. ബാൻ്റിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം നാടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ആദിലിയ ഫുഡ് വേൾഡിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും സംഘാടകനുമായ മനോജ് മയ്യന്നൂരും എഴുത്തുകാരൻ നിസാർ കൊല്ലവും ചേർന്നു ഗാനത്തിന്റെ ലോഞ്ചിങ് നിർവ്വഹിച്ചു.

ദ വൺ ഫോർ യു എന്ന പേരിൽ പുറത്തിറക്കുന്ന ഈ ആൽബത്തിന്റെ ക്യാമറ ജുറാദ് ആണ് നിർവ്വഹിച്ചിരിയ്ക്കുന്നത്. അജ്മൽ, അൻസാർ, താജു, എന്നിവരാണ് സ്‌പോൺസർമാർ. ബിലാൽ ബില്ലു, ലിയോ ഡാനി, വന്ദേഹ് പ്രമോദ്, ക്രിസ് മാത്യു, ഹേമന്ദ് ബൈജു, അജ്മൽ അജു, എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ഗാനം യൂട്യൂബിൽ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed