ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പ്രവാസ ലോകത്തെ സൗഹൃദവും പെരുന്നാൾ ഓർമ്മകളും പുതുക്കി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. റിഫ ദിശ സെന്‍ററിൽ വെച്ച് നടന്ന പരിപാടി റയാൻ സകരിയ, ഇഷാൽ സകരിയ എന്നിവരുടെ പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. ചടങ്ങിൽ ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി ഈദ് സന്ദേശം നൽകി. സൗഹൃദം ജൈവികമായി ഉണ്ടാകേണ്ടതാണെന്നും എന്നാൽ ഇന്നത് കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'ലൈവ് ക്വിസ്' മത്സരം സദസ്സിന് വേറിട്ടൊരു അനുഭവമായി മാറി. 'എന്‍റെ പെരുന്നാൾ ഓർമകൾ' എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ എബ്രഹാം ജോൺ, ബിന്ദു ടീച്ചർ, സതീഷ് എന്നിവർ പങ്കെടുക്കുകയും തങ്ങളുടെ നാട്ടിലെ പഴയകാല പെരുന്നാൾ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. പരിപാടിക്ക് മാറ്റ് കൂട്ടി ഷാരോൺ, ബൈജു, സജീവൻ എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

റിഫ ഏരിയ പ്രസിഡന്‍റ് പി.പി അബ്ദുശ്ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ദിശ സെന്‍റർ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതമാശംസിക്കുകയും പി.എം അശ്റഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഏരിയ സെക്രട്ടറി യൂനുസ് രാജ് പരിപാടികൾ നിയന്ത്രിച്ചു.

article-image

േി്്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed