അറബ് റീഡിംഗ് ചലഞ്ച്: ബഹ്‌റൈനിലെ വിജയികളെ വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ നിന്നുള്ള 148,000-ത്തിലധികം വിദ്യാർത്ഥികളും 250 സർക്കാർ, സ്വകാര്യ സ്കൂളുകളും പങ്കെടുത്ത പത്താമത് അറബ് റീഡിംഗ് ചലഞ്ചിന്റെ ബഹ്‌റൈൻ യോഗ്യതാ മത്സരങ്ങളിലെ വിജയികളെ വിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു.

വായന പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്റൈനും യുഎഇയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം നൽകുന്ന പങ്കിനെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ പ്രശംസിച്ചു.

അൽ ഇസ്ദിഹാർ പ്രൈമറി ഗേൾസ് സ്കൂളിലെ റനീം മുർഷിദ് അൽ ദർവിഷ് ഒന്നാം സ്ഥാനം നേടി. അൽ ഖലീൽ ബിൻ അഹമ്മദ് ഇന്റർമീഡിയറ്റ് ബോയ്സ് സ്കൂളിലെ അഹമ്മദ് ഹുസൈൻ അബ്ദുള്ള രണ്ടാം സ്ഥാനവും, അൽ അഹ്ലിയ പ്രൈവറ്റ് സ്കൂളിലെ ബത്തൂൽ അൽ സയ്യിദ് സിയാ അൽ സയ്യിദ് മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പിൻതുണ ആവശ്യമുള്ളവരുടെ (People of Determination) വിഭാഗത്തിൽ സാർ സെക്കൻഡറി ഗേൾസ് സ്കൂളിലെ ബത്തൂൽ അൽ സയ്യിദ് റിദ ഷറഫ് ഒന്നാം സ്ഥാനം നേടി. വിശിഷ്ട സ്കൂളിനുള്ള പുരസ്കാരം സാർ സെക്കൻഡറി ഗേൾസ് സ്കൂൾ സ്വന്തമാക്കിയപ്പോൾ, ആയിഷ അഹമ്മദ് അൽ അത്താവി വിശിഷ്ട സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾ ദുബായിൽ നടക്കുന്ന മത്സരത്തിന്റെ അവസാന റൗണ്ടിൽ ബഹ്‌റൈനെ പ്രതിനിധീകരിക്കും.

article-image

ൈാിാിീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed