APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "തണലും തമാശകളും" എന്ന പേരിൽ വനിതാസംഗമം സംഘടിപ്പിച്ചു. മനാമ സൽമാനിയ ഗാർഡനിൽ നടന്ന പരിപാടി പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വനിതകൾക്ക് സന്തോഷവും സൗഹൃദവും പങ്കിടുന്നതിനും, പരസ്പര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുളള വേദിയായി.

article-image

ചില്ലറ വർത്തമാനങ്ങളും ഒത്തിരി ചിരികളുമായി തികച്ചും സൗഹൃദാന്തരീക്ഷത്തിൽ നടന്ന സംഗമത്തിൽ വിവിധ വിനോദപരിപാടികളും ഒരുക്കിയിരുന്നു. വനിതാവേദി കൺവീനർ ശാന്തി ശ്രീകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കിയതായി അവർ പറഞ്ഞു. കോർഡിനേറ്റർ ചിഞ്ചു സച്ചിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. APAB ഭാരവാഹികളും വനിതാവേദി പ്രവർത്തകരും പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകി. വനിതാ വേദിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെയും ചടങ്ങിൽ വെച്ച് തിരഞ്ഞെടുത്തു.

പുതിയ വനിതാ വേദി ഭാരവാഹികൾ: കൺവീനർ: ശാന്തി ശ്രീകുമാർ, കോർഡിനേറ്റർമാർ: ചിഞ്ചു സച്ചിൻ, അഖില അജയൻ, അഞ്ചു സന്തോഷ്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed