ബി.എം.ഡി.എഫ് വിദ്യാജ്യോതി അവാർഡുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ ഉന്നത വിജയം നേടിയ മിടുക്കരായ വിദ്യാർത്ഥികളെ "വിദ്യാജ്യോതി" അവാർഡ് നൽകി ആദരിച്ചു. കേരള സിലബസ് പ്രകാരം പഠിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ വിദ്യാർത്ഥികൾ, സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ 80 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ചടങ്ങിൽ മൊമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്.

ബഹ്റൈൻ പാർലമെൻ്റ് അംഗം ഹസൻ ഈദ് അൽ ബുഖമാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബി.എം.ഡി.എഫ് പ്രസിഡൻ്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ജോയിന്റ് സെക്രട്ടറി കാസിം പാടത്തക്കായിൽ, മുനീർ വളാഞ്ചേരി, കിംസ് പ്രതിനിധി സൂര്യ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ബി.എം.ഡി.എഫ് ട്രഷറർ അലി അഷ്റഫ് വാഴക്കാട് പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

article-image

േ്്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed