കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ ബഹ്‌റൈൻ സ്വദേശിയെ അറസ്റ്റ് ചെയ്തു
മനാമ : മയക്കുമരുന്നായി ഉപയോഗിക്കുന്ന മരിജ്വാന വീട്ടിൽ വളർത്തിയതിനു ബഹ്‌റൈൻ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാർബറിലെ വസതിയിലാണ് ഇയാൾ ചെടി വളർത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് റെയ്‌ഡ് ചെയ്യുകയായിരുന്നു.
റെയ്ഡിൽ മരിജ്വാന ചെടികൾ കൂടാതെ കാർഷിക ഉപകരണങ്ങളും തോക്കും പണവും ബുള്ളറ്റുകളും യുവാവിൽ നിന്ന് കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്, ആന്റി നാർക്കോട്ടിക് സെൽ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

