ശി­ഹാബ് തങ്ങൾ അനു­സ്മരണം സംഘടി­പ്പി­ച്ചു


മനാമ : ബഹ്റൈൻ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസമരണം സംഘടിപ്പിച്ചു. കേരള ജനമനസ്സുകളിൽ ഇന്നും കെടാതെ നിൽക്കുന്ന ഒരു വ്യക്തിത്വമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അനുസ്മരണ ചടങ്ങിൽ‍ പ്രമുഖ പ്രഭാഷകനായ ഹംസ ദാരിമി കളിക്കാവ് പറഞ്ഞു. ഇന്ത്യയുടെ മതേതരമനസ്സിന് മുറിവേൽ‍പ്പിച്ച് കൊണ്ട് ബാബ്‌റി മസ്ജിദ് തകർ‍ക്കപ്പെട്ടപ്പോൾ‍ സ്പർ‍ദ്ധയും അക്രമവും ശക്തിയുടേതല്ല മറിച്ച് ദൗർ‍ബല്യത്തിന്റെ പ്രകടനമാണെന്ന് അറിയാമായിരുന്ന ശിഹാബ് തങ്ങൾ‍ സംയമനം പാലിക്കണമെന്ന് പറഞ്ഞപ്പോൾ‍ അതിന് ഫലമുണ്ടായി. ആ കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾ എതിർത്തവർ‍ തന്നെ പിന്നീട് അതാണ് ശരി എന്ന് സമ്മതിച്ചു എന്നുള്ളതും വസ്തുതയാണെന്ന് അദേഹം പറഞ്ഞു.

ചടങ്ങിൽ ഏറനാട് എം.എൽ.എ പി.കെ ബഷീർ‍ മുഖ്യപ്രഭാഷണം നടത്തി, പ്രസിഡണ്ട് സലീഖ് വില്ലാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തസ്്ലീം ദേളി സ്വാഗതം പറഞ്ഞു, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ എസ്.വി ജലീൽ, ഹസൈനാർ കളത്തിങ്കൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ടി.പി മുഹമ്മദലി, മലപ്പുറം കെ.എം.സി.സി പ്രസിഡണ്ട് സലാം മന്പാട്ട്മൂല, ഷാജഹാൻ, ഹാഷിം മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു. റമിസ് കണ്ണൂർ, കാലിദ് കാഞ്ഞിരായിൽ ഹാരാർപ്പണം നടത്തി. ഫൈസൽ കണ്ണൂർ, ഹമീദ് കൊടശ്ശേരി, റഷീദ് പുത്തൻചിറ, ഇബ്രാഹിം പാലാട്ട്കര, റഷീദ് ഒ.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫൈസി ഉസ്താത് പ്രാർത്ഥന നടത്തി ശിഹാബ് നിലന്പൂർ നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed