നിതീഷ് കുമാറിന്റേത് സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട്
മനാമ : വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രൂപീകൃതമായ മഹാസഖ്യത്തെ തകർത്ത് ബി.ജെ.പി പിന്തുണയോടെ ഗവൺമെന്റ് രൂപീകരിച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നിലപാട് തികച്ചും സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് സോഷ്യലിസ്റ്റ് ആശയക്കാരുടെ കൂട്ടായ്മമായ ജനത കൾച്ചറൽ സെന്റർ ഗൾഫ് കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഗാന്ധിജി, ജെ.പി, ലോഹ്യ തുടങ്ങിയവരുടെ ആദർശങ്ങൾ ഉയർത്തി പിടിച്ചാണ് തിരഞ്ഞെടുപ്പിൽ നിതീഷ് വിജയിച്ചത്. ഇപ്പോൾ അതിൽ നിന്നുള്ള മലക്കം മറിയൽ നിതീഷ് കുമാറിന്റെ വ്യക്തിപരമായ പരാജയമാണ്. ജനഹൃദയങ്ങളിലാണ് സോഷ്യലിസ്റ്റുകൾ സ്ഥാനം നേടേണ്ടതെന്നും അധികാരം ഇവരുടെ വഴിയല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ജനത കൾച്ചറൽ സെന്റർ ഗൾഫ് കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് യു.കെ ബാലനാണ് വാർത്താക്കുറിപ്പ് നൽകിയത്.

