വി­മാ­നത്താവ­ളത്തിൽ പോ­ലീ­സു­കാ­രന് കൈ­ക്കൂ­ലി­ നൽ­കാൻ ശ്രമി­ച്ച പ്രതി­കൾ­ക്ക് ആറ് മാ­സം തടവ്


മനാ­മ : രാ­ജ്യത്ത് ­നി­ന്ന് പു­റത്തു­കടക്കു­ന്നതിന് ബഹ്‌റൈൻ വി­മാ­നത്താവ­ളത്തിൽ പോ­ലീ­സു­കാ­രന് കൈ­ക്കൂ­ലി­ വാ­ഗ്ദാ­നം ചെ­യ്ത കേസിൽ പ്രതികളായ രണ്ട് പേർക്ക് ആറ് മാ­സം തടവ് ശിക്ഷ.

ബഹ്‌റൈൻ ഇന്റർ­നാ­ഷണൽ എയർ­പോ­ർ­ട്ടിൽ ക്ലീ­നർ ആയി­ ജോ­ലി­ ചെ­യ്യു­ന്ന പ്രതികളിൽ ഒരാൾ കൂട്ടു പ്രതിയായ സു­ഹൃ­ത്തി­ന്റെ­ മേൽ ചു­മത്തി­യ നി­രോ­ധനം പി­ൻ­വലി­ക്കാ­നും രാ­ജ്യത്തിൽ നി­ന്ന് പു­റത്തു­കടക്കാൻ സഹാ­യി­ക്കാ­നും വേ­ണ്ടി­യാണ് കഴി­ഞ്ഞ മെയ് മാ­സത്തിൽ പോ­ലീ­സു­കാ­രന് 5000 ബഹ്‌റൈൻ ദി­നാർ വാ­ഗ്ദാ­നം ചെ­യ്തത്. കൈ­ക്കൂ­ലി­ വാ­ഗ്ദാ­നം ലഭി­ച്ച പോ­ലീ­സു­കാ­രൻ അധി­കാ­രി­കളെ­ അറി­യി­ക്കു­കയും പ്രതി­യെ­ അറസ്റ്റ് ചെ­യ്യു­കയു­മാ­യി­രു­ന്നു­.

പ്രതി­ സു­ഹൃ­ത്തി­നെ­ വി­മാ­നത്താ­വള ജീ­വനക്കാ­രു­ടെ­ വസ്ത്രം ധരി­പ്പി­ക്കു­കയും ജീ­വനക്കാ­ർ­ക്ക് മാ­ത്രം പ്രവേ­ശനമു­ള്ള സ്ഥലത്ത് കടക്കാൻ സഹാ­യി­ക്കു­കയും ചെ­യ്തു­. പി­ന്നീട് ഡി­പ്പാ­ർ­ച്ചേ­ഴ്‌സ് ഹാ­ളിൽ കടക്കാൻ പോ­ലീ­സു­കാ­രനോട് സഹാ­യം അഭ്യർ­ത്ഥി­ച്ചെ­ങ്കി­ലും അയാൾ നി­രസി­ക്കു­കയും പണം മു­ൻ­കൂ­റാ­യി­ നൽ­കാൻ ആവശ്യപ്പെ­ടു­കയു­മാ­യി­രു­ന്നു­. ഇതനു­സരി­ച്ചു­ പാ­ർ­ക്കിംഗ് ഏരി­യയി­ലെ­ ഒരു­ കാ­റിൽ നി­ന്ന് 2,000 ബഹ്‌റൈൻ ദി­നാർ വരു­ന്ന ഒരു­ എൻ­വലപ്പു­മാ­യി­ എത്തി­യ പ്രതി­യെ­ പി­ടി­കൂ­ടു­കയാ­യി­രു­ന്നു­ എന്ന് കോ­ടതി­ രേ­ഖകൾ വ്യക്തമാ­ക്കു­ന്നു­. അന്വേ­ഷണത്തി­ന്റെ­ ഭാ­ഗമാ­യി­ കാ­റിൽ പരി­ശോ­ധന നടത്തി­യ പോ­ലീ­സ്, കൈ­ക്കൂ­ലി­യു­ടെ­ ശേ­ഷി­ക്കു­ന്ന തു­കയാ­യ 3000 ബഹ്‌റൈൻ ദി­നാർ വരു­ന്ന എൻ­വലപ്പ് കണ്ടെ­ത്തി­.  സംഭവങ്ങൾ എയർ­പോ­ർ­ട്ടി­ലെ­ നി­രീ­ക്ഷണ ക്യാ­മറകളിൽ പതി­ഞ്ഞി­ട്ടു­ണ്ട്. 

വി­ദേ­ശത്ത് യാ­ത്ര നി­രോ­ധി­ക്കപ്പെ­ട്ട വ്യക്തി­ക്കെ­തി­രെ­ ഇന്റർ­പോൾ അന്തർ­ദേ­ശീ­യ അറസ്റ്റ് വാ­റന്റ് പു­റപ്പെ­ടു­വി­ച്ചതാ­യി­ പ്രോ­സി­ക്യൂ­ട്ടർ വെ­ളി­പ്പെ­ടു­ത്തി­. പ്രതികൾ 5000 ബഹ്‌റൈൻ ദി­നാർ വീ­തം പി­ഴയൊ­ടു­ക്കണമെ­ന്നും വി­ധി­ച്ചു­. കൈ­ക്കൂ­ലി­ത്തു­ക കണ്ടു­കെ­ട്ടണമെ­ന്നും കോ­ടതി­ ഉത്തരവി­ട്ടി­ട്ടു­ണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed