മുൻ ബഹ്റൈൻ പ്രവാസി കെ.പി.പി.സി സംസ്ഥാന ജനറൽ സെക്രട്ടറിയായി
മനാമ : മുൻ ബഹ്റൈൻ പ്രവാസിയും പത്തനംതിട്ട സ്വദേശിയുമായ സാമുവൽ കിഴക്കുപുറത്തെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന നിർവ്‍വാഹക സമിതി യോഗമാണ് ഇദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി, ഓൾ കേരളാ ഫോർമർ പഞ്ചായത്ത് മെന്പേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോന്നീ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാമുവൽ കിഴക്കുപുറം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട്, കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ പ്രസിഡണ്ട്, പഞ്ചായത്തംഗം, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ
ണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

