മാ­ലപൊ­ട്ടി­ക്കൽ; മനാമയിൽ പരി­ഭ്രാ­ന്തി­ പരക്കു­ന്നു­


മനാമ: കഴിഞ്ഞ ദിവസം മനാമയിൽ വെച്ച് വടകര സ്വദേശിനിയായ സിന്ധു എന്ന സ്ത്രീയുടെ മാല പൊട്ടിച്ച സംഭവം സമീപവാസികളിൽ പരിഭ്രാന്തി പരത്തുന്നു. വളരെ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവകളാണ് മനാമയ്ക്ക് അകത്തുള്ളത്. ഗല്ലികൾ‍ എന്ന പേരിൽ വിളിക്കപ്പെടുന്ന ഇവിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേർ സഞ്ചരിക്കുന്ന ഇടമാണ്. മതിയായ സുരക്ഷാ സൗകര്യങ്ങൾ കുറവാണ് ഇവിടെ എന്നതാണ് പരിസരവാസികളുടെ പരാതി. 

പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കൂടുതൽ പോലീസുകാരെ ഇവിടെ നിയമിക്കണമെന്നും ഇവരുടെ ആവശ്യമാണ്. മുന്പ് ഇവിടെയുണ്ടായിരുന്നത് കൂടുതലും മലയാളികൾ നടത്തുന്ന കോൾഡ് സ്റ്റോറുകളായിരുന്നു. അതുകാരണം മലയാളികളായ സ്ത്രീകൾ‍ക്ക് രാത്രി കാലങ്ങളിൽ പോലും ഈ വഴിയിലൂടെ നടക്കാൻ ഭയമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. അനധികൃത തൊഴിലാളികളാണ് ഇവിടെ കൂടുതലായുള്ളത് എന്നതും സംഭവത്തിന്റെ ഗൗരവം വർ‍ദ്ധിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed