ബഹ്‌റൈനിൽ വാ­ഹനങ്ങൾ കു­ത്തി­ത്തു­റക്കാ­നു­ള്ള ശ്രമങ്ങൾ ഏറു­ന്നതാ­യി­ പരാ­തി


മനാ­മ: പാ­ർ‍­ക്ക് ചെ­യ്തി­രി­ക്കു­ന്ന വാ­ഹനങ്ങളു­ടെ­ ഡോർ‍ കു­ത്തി­ത്തു­റന്ന് വാ­ഹനത്തി­നകത്തു­ള്ള സാ­ധനങ്ങൾ മോ­ഷ്ടി­ക്കാ­നു­ള്ള ശ്രമം നടക്കു­ന്നതാ­യി­ പരാ­തി­ ഉയരു­ന്നു­. സഗയ്യ, സൽ­മാ­നി­യ, ഗു­ദൈ­ബി­യ എന്നി­വി­ടങ്ങളി­ലാണ് ഇത്തരം സംഭവങ്ങൾ‍ ഏറി­ വരു­ന്നത്. സ്ത്രീ­കളു­ടെ­ ഹാ­ൻ­ഡ് ബാ­ഗു­കൾ, ലാപ് ടോ­പ്പു­കൾ‍, മൊ­ബൈൽ‍ ഫോ­ണു­കൾ തു­ടങ്ങി­യവ വാ­ഹനത്തി­നകത്ത് മറന്ന് വെ­ച്ചു­ പോ­കു­ന്നതാണ് കാർ‍ കു­ത്തി­ തു­റക്കാ­ൻ മോ­ഷ്ടാ­ക്കളെ പ്രേരിപ്പിക്കുന്നത്. കുത്തിതുറക്കാനുള്ള ശ്രമത്തി­നി­ടയിൽ‍ കാ­റി­ന്റെ­ ഡോ­റു­കൾ‍­ക്ക് കേ­ടു­പാ­ടു­കൾ സംഭവി­ക്കു­ന്നു­ണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed