നീന്തൽ കുളങ്ങൾ തുറക്കുന്നു
മനാമ : പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഐൻ അദാറി, ഉം-അൽ-ഷും എന്നീ പൊതു നീന്തൽ കുളങ്ങൾ നാളെ തുറക്കും. 30,000 ദിനാര്‍ ചിലവാക്കിയാണ് ഇവ പുതുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്പത് മുതൽ ഉച്ചവരെയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും നീന്തൽ കുളങ്ങൾ പ്രവർത്തിക്കുമെന്ന് ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു.
ഐൻ അദാറിയിലെ പൂളിന് 500 ഫിൽസും ഉം-അൽ-ഷും പൂളിന് 300 ഫിൽസുമാണ് ടിക്കറ്റ് നിരക്കുകൾ. വെള്ളിയാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും കുളങ്ങളിൽ പ്രവേശനം അനുവദിക്കുക.

