ട്രാ­ഫിക് കു­റ്റകൃ­ത്യങ്ങൾ കുറയ്ക്കാൻ വി­ദ്യാ­ർ‍­ത്ഥി­കളു­ടെ­ സഹാ­യം തേ­ടി­ മന്ത്രാ­ലയം


മനാമ : ബഹ്റൈ­നിൽ ട്രാ­ഫിക് കു­റ്റകൃ­ത്യങ്ങൾ കു­റയ്ക്കു­ന്നതിന് ആശയങ്ങൾ പങ്കു­വയ്ക്കാൻ സർ­വ്വകലാ­ശാ­ല വി­ദ്യാ­ർ­ത്ഥി­കളെ­ ജനറൽ ഡയറക്ടറേ­റ്റ് ഓഫ് ട്രാ­ഫിക് ക്ഷണി­ച്ചു­. ഡയറക്ടറേ­റ്റിന് ആശയങ്ങൾ‍­ക്കൊ­പ്പം, പൊ­തു­ജനങ്ങൾ അവരു­ടെ­ ആശയങ്ങളും പങ്കു­വെ­യ്ക്കണമെ­ന്ന് ആഗ്രഹി­ക്കു­ന്നു­വെ­ന്നും ദേ­ശീ­യ റേ­ഡി­യോ­യിൽ സംപ്രേ­ഷണം ചെ­യ്ത ഒരു­ അഭി­മു­ഖത്തിൽ ട്രാ­ഫിക് കൾ­ച്ചർ ഡയറക്ടർ ലഫ്റ്റനന്റ് കേ­ണൽ ഒസാ­മ ബഹാർ പറഞ്ഞു­. ബഹ്റൈൻ സർ­വ്വകലാ­ശാ­ലയി­ലെ­ എഞ്ചി­നീ­യറിംഗ് വി­ദ്യാ­ർ­ത്ഥി­കളെ­യും പ്രൊ­ഫസർ­മാ­രെ­യും മറ്റ് സ്വകാ­ര്യ സർവ്­വകലാ­ശാ­ലകളെ­യും ആശയങ്ങൾ പങ്കി­ടാ­നും ബഹ്റൈ­നിൽ ട്രാ­ഫിക് നി­യമലംഘനങ്ങളു­ടെ­ എണ്ണം കു­റയ്ക്കാൻ സഹാ­യി­ക്കു­ന്ന പഠനങ്ങൾ പങ്ക് െവയ്ക്കാ­നും സ്വാ­ഗതം ചെ­യ്തി­ട്ടു­ണ്ട്. മാ­ധ്യമ വി­ദ്യാ­ർ­ത്ഥി­കൾ­ക്കും പ്രൊ­ഫസർ­മാ­ർ­ക്കും ഇത് ബാ­ധകമാ­ണെ­ന്നും അദ്ദേ­ഹം അറി­യി­ച്ചു­.
ഡയറക്ടറേ­റ്റി­ന്റെ­ ബോ­ധവൽ­ക്കരണ പ്രചരണ പരി­പാ­ടി­യാ­യ ‘റീ­ത്തി­ങ്ക്’ എന്ന ഇൻ­സ്റ്റാ­ഗ്രാ­മി­ന്റെ­ ഔദ്യോ­ഗി­ക പേ­ജിൽ ബന്ധപ്പെ­ടു­ക വഴി­ ഡയറക്ടറേ­റ്റി­നെ­ സമീ­പി­ക്കാ­മെ­ന്നും അദ്ദേ­ഹം വി­ശദീ­കരി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed