യാ­ത്രക്കാ­രു­ടെ­ ലഗേ­ജിൽ നി­ന്ന് മോ­ഷണം നടത്തി­യവർ‍ ബഹ്‌റൈൻ വി­മാ­നത്താ­വള ജീ­വനക്കാ­രല്ല


മനാമ : വി­മാ­നത്തിൽ കയറ്റു­ന്നതി­നി­ടെ­ യാ­ത്രക്കാ­രു­ടെ­ ലഗേ­ജിൽ നി­ന്ന് മോ­ഷണം നടത്തി­യ രണ്ട് തൊ­ഴി­ലാ­ളി­കൾ ബഹ്റൈൻ ഇന്റർ­നാ­ഷണൽ എയർ­പോ­ർ­ട്ടി­ലെ­യോ­ ബഹ്റൈൻ എയർ­പോ­ർ­ട്ട് കന്പനി­യി­ലെ­യോ­ തൊ­ഴി­ലാ­ളി­കളല്ലെ­ന്ന് റി­പ്പോ­ർ‍­ട്ട്. മോ­ഷണകു­റ്റം ചു­മത്തി­ അറസ്റ്റ് ചെ­യ്യപ്പെ­ട്ട തൊ­ഴി­ലാ­ളി­കൾ സ്റ്റാഫ് അംഗങ്ങളല്ലെ­ന്നും എയർ­പോ­ർ­ട്ട് അഡ്മി­നി­സ്ട്രേ­ഷനി­ലെ­ ഏറ്റവും മി­കച്ച അന്താ­രാ­ഷ്ട്ര പരി­ശീ­ലനങ്ങളാണ് കന്പനി­ തൊ­ഴി­ലാ­ളി­കൾ­ക്ക് നൽ­കു­ന്നതെ­ന്നും, പ്രാ­ദേ­ശി­ക, അന്തർ­ദേ­ശീ­യ വ്യോ­മയാ­ന നി­യമങ്ങളനുസരി­ച്ച് അതി­ന്റെ­ എല്ലാ­ പ്രവൃ­ത്തി­കളും ആന്തരി­കമാ­യും ബാ­ഹ്യമാ­യും ഓഡി­റ്റ് ചെ­യ്യു­ന്നു­ണ്ടെ­ന്നും അധി­കൃ­തർ‍ വ്യക്തമാ­ക്കു­ന്നു­. മോ­ഷണം നടത്തി­യ ദൃ­ശ്യങ്ങൾ ക്യാ­മറയിൽ പതി­ഞ്ഞതോ­ടെ­യാ­യി­രു­ന്നു­ പോ­ലീസ് ഇവരെ­ അറസ്റ്റ് ചെ­യ്തത്. ഏഷ്യൻ വംശജരാ­യ ഇവരെ­ ആറ് ­മാ­സത്തെ­ തടവി­നും നാ­ടു­കടത്തലി­നും ലോ­വർ ക്രി­മി­നൽ കോ­ടതി­ ശി­ക്ഷി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed