ഫു­ട്ബോൾ‍ ആരാ­ധകരു­ടെ­ മനം കവരാൻ കേ­രള യൂ­ണി­റ്റി­ കപ്പ് 2017


മനാമ : ഹ്റൈനിലെ മലയാളികളായ ഫുട്ബാൾ‍ താരങ്ങളെ അണിനിരത്തി ‘കേരള യൂണിറ്റി കപ്പ് 2017’ എന്ന പേരിൽ‍ ഫുട്ബാൾ‍ ടൂർണ്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. പ്രവാസികളുടെ നേതൃത്വത്തിലുള്ള വിവിധ ഫുട്ബാൾ‍ ക്ലബ്ബുകളുടെ സംഘാടക സമിതിയാണ് ടൂർണ്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതൽ‍ സപ്തംബർ‍ 22ന് സമാപിക്കുന്ന രീതിയിൽ‍ മുഹറഖ് ബുസൈത്തീൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്‍സരം ആരംഭിക്കുക. എല്ലാ വ്യാഴാഴ്ചയും രാത്രി 9:30നാണ് മത്‍സരങ്ങൾ‍ തുടങ്ങുക. അൽ‍ കേരളാവി, യുവാ കേരള, ഐ.എസ്.എഫ്.എഫ്.സി, കെ.എം.സി.സി, മറീന എഫ്.സി, ഷോ സ്റ്റോപ്പേഴ്സ്, കെ.എച്ച് യുണൈറ്റഡ്, മനാമ എഫ്.സി എന്നീ ടീമുകളാണ് കളിക്കുക. ലീഗ് അടിസ്ഥാനത്തിൽ‍ 8എ സൈഡ് എന്ന രീതിയിലാണ് കളി നടക്കുക. എട്ട് കളിക്കാർ‍, നാല് സബ്

സ്റ്റിറ്റ്യൂട്ട്, ഒരു അഡീഷണൽ‍ എന്നിങ്ങനെ 12 കളിക്കാരെ ഒരു ടീം സജ്ജീകരിക്കണം. മികച്ച കളിക്കാരൻ‍, ടോപ്പ് സ്കോറർ‍, ബെസ്റ്റ് ഗോൾ‍കീപ്പർ‍, ബെസ്റ്റ് ഡിഫന്‍റർ‍ എന്നിങ്ങനെ അവാർ‍ഡുകൾ‍ നൽ‍കും.

ബഹ്റൈനിലെ എട്ട് പ്രമുഖ ടീമുകളുടെ രണ്ട് വീതം പ്രതിനിധികളാണ് സംഘാടക സമിതിയിലുള്ളത്. കേരളത്തിലെ പ്രമുഖ ക്ലബ്ബുകളിൽ‍ കളിച്ച പല മികച്ച കളിക്കാരും ജോലി ആവശ്യാർത്‍ഥം ബഹ്റൈനിലുണ്ട്. നേരത്തെ ബഹ്റൈൻ പ്രവാസി ഫുട്ബാളിൽ‍ ഗോവൻ താരങ്ങളുടെ വലിയ സാന്നിധ്യമുണ്ടയിരുന്നു. എന്നാൽ‍ ഇന്ന് മികച്ച മലയാളി താരങ്ങളുടെ വലിയ നിര പ്രവാസി ഫുട്ബാളിനെ സന്പന്നമാക്കുന്നതായി ഇതുസംബന്ധിച്ച് വിളിച്ച് ചേർ‍ത്ത വാർ‍ത്തസമ്മേളനത്തിൽ‍ സംഘാടകർ‍ പറഞ്ഞു. ബഹ്റൈനിൽ‍ ജനിച്ചു വളർ‍ന്ന് ഇവിടെ വിദ്യാഭ്യാസം നേടിയ നിരവധി മലയാളി താരങ്ങളും ഫുട്ബാളിൽ‍ ശ്രദ്ധേയരായി വളർ‍ന്നിട്ടുണ്ട്. ഇവരെയെല്ലാം ഉൾ‍ക്കൊള്ളുന്ന രീതിയിൽ‍ പ്രവാസി ഫുട്ബോളിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ‍ പറഞ്ഞു.

വാർ‍ത്താ സമ്മേളനത്തിൽ‍ അബ്ദുൽ‍ ജബ്ബാർ‍ എഫ്.സി മനാമ, രഞ്ജിത് യുവ കേരള, അഷ്റഫ് കക്കണ്ടി കെ.എം.സി.സി, റഫീഖ് അബ്ബാസ് ഐ.എസ്.എഫ്.എഫ്.സി, റഹ്മത്തലി അൽ‍ കേരളാ വി, അബ്ദുൽ‍ മനാഫ് ഷോ സ്റ്റോപ്പേഴ്സ്, അനീസ് മറീന എഫ്.സി, ഷബീറലി ഐ.എസ്.എഫ്.എഫ്.സി എന്നിവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed