ചി­കി­ത്സാ­സഹാ­യം കൈ­മാ­റി­


മനാമ : സ്തിഷ്കാഘാതത്തെ തുടർ‍ന്ന് ശരീരം തളർ‍ന്ന നിലയിൽ‍ നാട്ടിലേയ്ക്ക് ചികിത്സയ്ക്കായി പോയ തിരുവനന്തപുരം സ്വദേശി സുനിലിന്റെ കുടുംബത്തിന് ആശ്വാമസമായി ബഹ്റൈനിലെ പ്രതീക്ഷ എന്ന സംഘടന സമാഹരിച്ച ഒരു ലക്ഷത്തിലധികം രൂപയുടെ സാന്പത്തിക സഹായം കൈമാറി.

തിരുവനന്തപുരത്ത് പ്രവർ‍ത്തിക്കുന്ന ജ്വാല എന്ന സംഘടനയുടെ സ്ഥാപകയായ അശ്വതിയാണ് സുനിലിന്റെ ഭാര്യക്ക് തുക കൈമാറിയത്. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സിയാദ് ഏഴംകുളം, പ്രതീക്ഷ പ്രവർത്തകൻ സിബിൻ ചടങ്ങിൽ‍ പങ്കെടുത്തു. സുനിലിന്റെ ചികിത്സയ്ക്കായി കൂടുതൽ‍ സഹായങ്ങൾ‍ നൽ‍കുമെന്ന് പ്രതീക്ഷയുടെ പ്രവർ‍ത്തകർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed