സൂര്യാഘാതമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ


മനാമ : കനത്ത ചൂടിനെ തുടര്‍ന്ന് തെരുവില്‍ സൂര്യാഘാതമേറ്റ മലയാളിയെ ഗുരുതരാവസ്ഥയിൽ സല്‍മാനിയ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയും മുഹമ്മദ് ഹാരിസിനെയാണ് അബോധാവസ്ഥയിൽ കഴിയുന്നത്. അപ്പാര്‍ട്ട്മെന്റിലേയ്ക്ക് വെള്ളം കൊണ്ടു കൊടുക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തുവന്നിരുന്നത്. ഈ ജോലി ചെയ്തു വരുന്നതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മുഹമ്മദ് ഹാരിസ് തളര്‍ന്ന് വീണത്.
 
രണ്ട് മണിക്കൂറോളം ഇദ്ദേഹം റോഡില്‍ തന്നെ കിടന്നിട്ടുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോഴത്തെ അവസ്ഥ ഗുരുതരമാണെന്നും തുടർച്ചയായി ഡയാലിസിസ് നടത്തുന്നുണ്ടെന്നും സല്‍മാനിയ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പി വി ചെറിയാൻ പറഞ്ഞു.
 
ചൂട് കാലാവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍  വേണ്ടത്ര വെള്ളം കുടിക്കുക, കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നീ നിര്‍ദ്ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കുന്നു. 

You might also like

Most Viewed