ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടന്‍ ആസിഫ് അലി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ ദിലീപിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് നടന്‍ ആസിഫ് അലി. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം വാർത്താ ലേഖകരോട് സംസാരിക്കവെയാണ് ആസിഫ് അലി തന്റെ നിലപാട് വ്യക്തമാക്കിയത്. ദിലീപുമായി മാനിസികമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്ന് ആസിഫ് അലി വ്യക്തമാക്കി.
'അമ്മ' യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനൊപ്പം അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദീലീപ് പുറത്തായ സാഹചര്യത്തില്‍ ഉടന്‍ പുതിയ ട്രഷററെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ സൂചന നല്‍കി. നേതൃത്വം പൂർണമായും മാറണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇപ്പോള്‍ സാധ്യതയില്ല.
വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് രാജിക്കത്ത് നല്‍കിയതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെകുറിച്ച് സ്ഥിരീകരിക്കാന്‍ അമ്മ ഭാരവാഹികള്‍ തയാറായില്ല. പ്രസിഡന്റ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.