ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ച് ഐ.വൈ.സി.സി ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

പുഷ്പാർച്ചനയോടെ തുടക്കം കുറിച്ച പരിപാടിക്ക് ഐ.വൈ.സി.സി ആക്ടിങ് പ്രസിഡന്റ്‌ ഷാഫി വയനാട് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. കേരള രാഷ്ട്രീയത്തിൽ ഇരു നേതാക്കളും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും അവരുടെ ജനകീയ ഇടപെടലുകളെയും അദ്ദേഹം പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ബ്ലെസ്സൺ മാത്യു, ജിതിൻ പരിയാരം എന്നിവരും മുൻ ദേശീയ ഭാരവാഹികളും പങ്കെടുത്തു സംസാരിക്കുകയും നേതാക്കളുടെ സ്മരണ പുതുക്കുകയും ചെയ്തു. പരിപാടിക്ക് ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി.

article-image

dsdsds

article-image

assasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed