ബഹ്റൈൻ നന്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൃഹാതുരത്വം ഉണർത്തി ബലി പെരുന്നാൾ സൗഹൃദ സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ബഹ്റൈനിലെ നന്തി കൂട്ടായ്മ ബലി പെരുന്നാൾ ദിനത്തിൽ സൗഹൃദ സംഗമം നടത്തി. പെരുന്നാൾ നമസ്കാരത്തിന് ശേഷം കേരളീയ സമാജത്തിൽ രാവിലെ നടന്ന പരിപാടിയിൽ സെക്രട്ടറി ഫസലു ഒ.കെ സ്വാഗതവും അബ്ദുൾ കയ്യും അധ്യക്ഷതയും വഹിച്ചു.

ബഹ്റൈൻ കേരള സമാജം സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. നാട്ടിലെ പെരുന്നാൾ ദിനത്തിലെ സുന്ദര നിമിഷങ്ങൾ നഷ്ടമാവുന്ന സീനിയർ മെമ്പർമാർ മുതൽ കൊച്ചുകുട്ടികൾ വരെ പങ്കെടുത്ത എല്ലാ പ്രവാസികൾക്കും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചും സൗഹൃദ സംഭാഷണങ്ങൾ പങ്കുവെച്ചും നടത്തിയ ഈയൊരു സംഗമം ഗൃഹാതുരത്വം നിറഞ്ഞതായിരുന്നു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലെയും ലേഡീസ് വിങ്ങിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പെരുന്നാൾ ആശംസകൾ നേർന്നു സംസാരിച്ചു. പങ്കെടുത്തവർക്കും പ്രസ്തുത പരിപാടിക്ക് വേദി ഒരുക്കിത്തന്ന കേരളീയ സമാജത്തിനും ട്രഷറർ കരീം പി.വി.കെ നന്ദി അറിയിച്ചു.

article-image

dsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed