സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് തോമസിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. കത്തീഡ്രലിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളെ യോഗം പ്രത്യേകം അനുസ്മരിച്ചു.
യാത്രയയപ്പ് സമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കെ.സി.ഇ.സി പ്രസിഡന്റ് റവ. ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഇടവക സീനിയർ അംഗം സോമൻ ബേബി, മുൻ സെക്രട്ടറിമാരായ ജേക്കബ് പി. മാത്യു, എം. എം. മാത്യു, ബിനു എം. ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തന്റെ ശുശ്രൂഷാ കാലയളവിൽ ഇടവകാംഗങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും ഫാ. ജേക്കബ് തോമസ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി മെറിൻ പ്രീത്ത ജേക്കബും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ഇടവക മുൻ ട്രസ്റ്റിമാരായ ജിസൺ ജോർജ്, സജി ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇടവക ട്രസ്റ്റി കെ. പി. ജോൺ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി എബി കുരുവിള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
sdfsdf

