ബഹ്റൈൻ പ്രവാസിയായ കണ്ണൂർ അഴിക്കോട് സ്വദേശി നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രവാസിയും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ വലിയ വീട്ടിൽ ദിലീപ് (60) ഹൃദയാഘാതം മൂലം അന്തരിച്ചു. അവാലി കാർഡിയാക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ 26 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ദിലീപ്, വി.പി ട്രാൻസ്പോർട്ടിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജോത്സ്ന. മക്കൾ: അയന, ആദർശ് (ഇരുവരും നാട്ടിലാണ്).
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പരേതന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു.
sdfsdf

