ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെ നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. നിലവിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ഉടൻ തന്നെ മനാമയിലെത്തി ചുമതലയേൽക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ശക്തമായ വ്യാപാര-നിക്ഷേപ പങ്കാളിത്തവും കോൺസുലാർ സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ബഹ്‌റൈനിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യവും ദീർഘകാലത്തെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്നതാണ്.
sdfsdf

