കാലാവധി കഴിഞ്ഞ ഭക്ഷണം വിറ്റ റെസ്റ്റോറന്റ് ഉടമയ്ക്ക് ബഹ്റൈനിൽ മൂന്ന് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതിനും ആരോഗ്യ-വാണിജ്യ നിയമങ്ങൾ ലംഘിച്ചതിനും റെസ്റ്റോറന്റ്, ബേക്കറി ഉടമയായ വനിതയ്ക്ക് മൂന്ന് വർഷം തടവും 5400 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ച് കോടതി. സിക്സ്ത് ലോവർ ക്രിമിനൽ കോടതിയുടേതാണ് വിധി. കേസിനാസ്പദമായി കണ്ടെടുത്ത മുഴുവൻ ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബേക്കറികളിലും പാനീയ വിപണന കേന്ദ്രങ്ങളിലും നടത്തിയ പതിവ് പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കളും നിർബന്ധിത ലേബലിംഗ് ഇല്ലാത്ത ഉൽപ്പന്നങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. ഇതിന് പുറമെ ആവശ്യമായ പെർമിറ്റുകളോ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരങ്ങളോ ഇല്ലാതെ പ്രതി സ്വന്തം വീട്ടിൽ വെച്ച് ബേക്കറി, മിഠായി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ നേരിട്ട് സന്ദർശിക്കുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കേസ് കോടതിയിലേക്ക് കൈമാറിയത്. പ്രതി മുൻപും സമാനമായ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും മൂന്ന് വർഷം തടവിനും 7200 ബഹ്‌റൈൻ ദിനാർ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിരുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed