വിലക്കപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങൾ ചിത്രീകരിച്ചു; പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന് നേരെ ശത്രുതാപരമായ ആക്രമണങ്ങൾ നടന്ന സമയത്ത് വിലക്കപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് ലോവർ ക്രിമിനൽ കോടതി. നിരോധിത സൈറ്റുകളുടെ നിയമവിരുദ്ധമായ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂഷൻ വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഭീകരവിരുദ്ധ പ്രൊസീക്യൂഷൻ തലവൻ അറിയിച്ചു. കേസിനാസ്പദമായി പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സുരക്ഷാ പിരിമുറുക്കം നിലനിന്നിരുന്ന സമയത്ത് നിയമപ്രകാരം ചിത്രീകരണം നിരോധിച്ച സുപ്രധാന സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പ്രതി പകർത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്യുകയും സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ശാസ്ത്രീയമായ ഫോറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

തന്ത്രപ്രധാനമായ സൈറ്റുകളും സുപ്രധാന സ്ഥാപനങ്ങളും നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളവയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. സുരക്ഷാപരമായി അതീവ ജാഗ്രത വേണ്ട സമയങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ദേശീയ സുരക്ഷയ്ക്കും പൊതുജന സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്നും പ്രൊസീക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുകയോ നിയന്ത്രിത വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed