ബഹ്‌റൈനിൽ അക്രമം: 11 പേർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ


പ്രദീപ് പുറവങ്കര

മനാമ: കഴിഞ്ഞ മാർച്ചിൽ ബഹ്‌റൈനിൽ നടന്ന അക്രമ സംഭവങ്ങളിലും പൊതുമുതൽ നശിപ്പിക്കലിലും പങ്കാളികളായ 11 പേർക്ക് ഹൈ ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലായാണ് അഞ്ച് വർഷം വരെ തടവ് ശിക്ഷ വിധിച്ചതെന്ന് ഭീകര വിരുദ്ധ പ്രൊസിക്യൂഷൻ വിഭാഗം അറിയിച്ചു. ചില പ്രതികൾക്ക് 500 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്.

ആക്രമണങ്ങൾ നടന്ന സമയത്ത് സംഭവസ്ഥലങ്ങളിൽ വെച്ച് തന്നെ പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ പൊതു സുരക്ഷയെയും സാമൂഹിക സ്ഥിരതയെയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. അക്രമങ്ങളും നിയമലംഘനങ്ങളും തടയുന്നതിനും സമൂഹത്തിന്റെ സമാധാനം ഉറപ്പാക്കുന്നതിനും ശക്തമായ പ്രതിരോധം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed