വിമാനത്തിലും അതിവേഗ ഇന്റർനെറ്റ്; സ്റ്റാർലിങ്ക് സേവനം ആരംഭിച്ച് ഗൾഫ് എയർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, വിമാനങ്ങളിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് സേവനത്തിന് തുടക്കം കുറിച്ചു. ഇതോടെ വിമാനത്തിനുള്ളിൽ ഇത്രയും ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന മേഖലയിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായി ഗൾഫ് എയർ മാറി.
rfsdf
സ്പേസ് എക്സ് (SpaceX) വികസിപ്പിച്ച ലോകത്തിലെ ഏറ്റവും നൂതനമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവ്വാൽ പ്രൈവറ്റ് ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്റ്റാർലിങ്ക് ഘടിപ്പിച്ച വിമാനത്തിൽ ബഹ്റൈന് മുകളിലൂടെ പ്രത്യേക പറക്കലും സംഘടിപ്പിച്ചു.
യാത്രക്കാർക്ക് എല്ലാ ക്ലാസുകളിലും സൗജന്യമായി ഈ സേവനം ലഭ്യമാകും. 35,000 അടി ഉയരത്തിലും തടസ്സമില്ലാതെ സിനിമകൾ സ്ട്രീം ചെയ്യാനും വീഡിയോ കോളുകൾ ചെയ്യാനും ഗെയിമിംഗിനും ഇത് സഹായിക്കും. ഘട്ടംഘട്ടമായി എല്ലാ വിമാനങ്ങളിലും സ്റ്റാർലിങ്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് ഗൾഫ് എയർ സി.ഇ.ഒ മാർട്ടിൻ ഗൗസ് പറഞ്ഞു.
asdd

