യു.ഡി.എഫ് ഐതിഹാസിക വിജയം: ബഹ്‌റൈനിൽ 'വിജയജ്വാല' ആഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിൽ 'വിജയജ്വാല' എന്ന പേരിൽ ടീം യു.ഡി.എഫ് ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആഹ്ലാദ സംഗമം സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസ ലോകത്തെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് നിജിൽ രമേശ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള താക്കീതാണ് ഈ മഹാവിജയമെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മതേതര വിശ്വാസികൾ യു.ഡി.എഫിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം.സി.സി ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് നന്ദിയും പറഞ്ഞു. റിജിത്ത് മൊട്ടപ്പാറ, ഷാഹിർ കാട്ടാമ്പള്ളി എന്നിവർ ആശംസകൾ നേർന്നു.

article-image

drgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed