തൊഴിലിടങ്ങളിലെ സുരക്ഷ ശക്തമാക്കാൻ ബഹ്‌റൈൻ; നിയമങ്ങൾ കൂടുതൽ കർക്കശമാക്കും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കർക്കശമായ നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കാൻ ബഹ്‌റൈൻ. ലോക തൊഴിൽ സുരക്ഷാ ദിനത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രി യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും സുസ്ഥിരമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും മന്ത്രാലയം മുൻഗണന നൽകുന്നു. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തൊഴിൽ നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തൊഴിലാളികൾക്കിടയിലുണ്ടായ അവബോധം അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൊഴിലുടമകൾക്കുള്ള ഉത്തരവാദിത്തം മന്ത്രി ഓർമ്മിപ്പിച്ചു. ദേശീയ നയങ്ങൾ രൂപീകരിക്കുന്നതിലും സുരക്ഷാ മാനദണ്ഡങ്ങൾ ഏകോപിപ്പിക്കുന്നതിലും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൗൺസിലിന്റെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സുരക്ഷാ-സൈനിക വിഭാഗങ്ങൾ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed