സജീവൻ ചന്ദ്രൻ അനുസ്മരണയോഗം സംഘടിപ്പിച്ച് ഐവൈസിസി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അംഗവും ഹമദ് ടൗൺ ഏരിയ മുൻ വൈസ് പ്രസിഡന്റുമായിരുന്ന സജീവൻ ചന്ദ്രൻ ചല്ലിയിലിന്റെ നിര്യാണത്തിൽ ഹമദ് ടൗൺ കെഎംസിസി ഹാളിൽ അനുസ്മരണയോഗം ചേർന്നു. ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഏപ്രിൽ 17-ന് ബഹ്‌റൈനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സജീവൻ അന്തരിച്ചത്. ഐവൈസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൗതിക ശരീരം നാട്ടിലെത്തിക്കുകയും ഏപ്രിൽ 21-ന് തൃശ്ശൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കുകയും ചെയ്തു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവർക്കും പ്രിയങ്കരനായിരുന്ന സജീവൻ, കുടുംബത്തിനും സമൂഹത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. സംഘടനാ രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
യോഗത്തിൽ ഷാഫി വയനാട്, ശരത്ത് കണ്ണൂർ, രഞ്ജിത്ത് മാഹി തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി സലീം അബു താലിബ് സ്വാഗതവും ട്രഷറർ ഷഫീഖ് സൈഫുദീൻ നന്ദിയും രേഖപ്പെടുത്തി.
dsfsdf



