കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഹോമിയോപ്പതിക് വിദഗ്ധ ഡോ. അനീന മറിയം വർഗീസ് ചുമതലയേറ്റു


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ മുഹറഖ് ശാഖയിൽ പ്രമുഖ ഹോമിയോപതിക് വിദഗ്ദ ഡോ. അനീന മറിയം വർഗീസ് ചുമതലയേറ്റു. ശിശുരോഗ ചികിത്സയിലും മനഃശാസ്ത്രപരമായ പ്രശ്ന‌ങ്ങൾ കൈകാര്യം ചെയ്യുന്നതിലുമുള്ള ഡോ. അനീനയുടെ വിദഗ്ദ്ധ സേവനം ഇനി മുതൽ കുട്ടികൾക്കും മുതിർന്നവർക്കും ലഭ്യമാകും.

വിവിധതരം രോഗങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഹോമിയോപ്പതിക് സമീപനത്തിലൂടെ ചികിത്സ നൽകുന്നതിൽ ഡോ. അനീന പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഹോമിയോപ്പതിക് ചികിത്സാ രംഗത്തെ അവരുടെ പ്രാവീണ്യം, കിംസ്‌ഹെൽത്ത് മുഹറഖിന്റെ സമഗ്ര ആരോഗ്യ സേവന ദാതാക്കളെന്ന നിലയിലുള്ള പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഡോ. അനീനയുടെ സേവനം ലഭിക്കുന്ന പ്രധാന ചികിത്സാ മേഖലകൾ ഇവയാണ്: വിഷാദരോഗം, ഡിപ്രഷൻ, അഡിക്ഷൻ ഡിസോർഡറുകൾ, ഒബ്സെസീവ് കംപൾസീവ് ഡി സോർഡർ (ഒ.സി.ഡി), ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രം, സൈക്കോമെട്രിക് അസെസ്മെന്റുകൾ, അലർജിക് ഡിസോർഡറുകൾ, മുതിർന്നവരുടെയും കുട്ടികളുടെയും വിട്ടുമാറാത്ത രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, അലർജിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും 1734 8300 എന്ന നമ്പറിലോ 3875 8805 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

article-image

sdfsf

You might also like

  • Straight Forward

Most Viewed